Latest News

ഷംന കേസ്; ഹോട്ടലില്‍ പെണ്‍കുട്ടികളെ താമസിപ്പിച്ചതില്‍ ദുരൂഹത

BP World Bureau | Jun 27 2020 11:31:56 AM
pinterest

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയം. തങ്ങളെ താമസിപ്പിച്ചിരുന്ന ഹോട്ടലിൽ ബെംഗളൂരുവില്‍നിന്നടക്കം യുവതികള്‍ എത്തിയിരുന്നതായി തട്ടിപ്പിനിരയായ മോഡലുകള്‍ മൊഴി നൽകി. തങ്ങളെ മോചിപ്പിക്കണമെങ്കിൽ കൂടുതല്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

ആര്‍കെ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ എന്ന നിലയിലാണ്  റഫീഖ് അടക്കമുള്ള പ്രതികള്‍ പരിചയപ്പെടുത്തിയത്. എന്നാല്‍ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് പിന്നീടാണ് ബോധ്യപ്പെട്ടതെന്ന് യുവതികൾ പറയുന്നു.

അതേസമയം, യുവതികളെ താമസിപ്പിച്ച വാളയാറിലെയും വടക്കാഞ്ചേരിയിലെയും ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി. വാളയാറിലെ ഹോട്ടല്‍ മാനേജറെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തിന്റെ വാളയാറിലെ ഹോട്ടല്‍ മാനേജറെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കഞ്ചിക്കോട് ഒരു ഇന്റര്‍വ്യൂവിന് വന്നതാണെന്നാണ്  യുവതികള്‍ പറഞ്ഞതെന്ന് മാനജേര്‍ പോലീസിന് മൊഴി നല്‍കി. പിന്നാലെ മൂന്ന് പുരുഷന്മാരും മുറിയെടുത്തു. ഇവരുടെ മുറിയുടെ വാടകയും യുവതികളാണ് നൽകിയതെന്ന് മാനേജർ പറയുന്നു.