Latest News

എടിഎം ഇടപാടിന് സേവനനിരക്ക് വരുന്നു

BP World Bureau | Jun 27 2020 10:51:21 AM
twitter

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് എടിഎം ഇടപാടുകൾക്ക് നൽകിയിരുന്ന ഇളവുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. നിലവിൽ ജൂൺ 30 വരെയാണ് ഇളവുകൾ നൽകിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കി തുടങ്ങും.

നിശ്ചിത  സൗജന്യ ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നല്‍കണം. ബാലന്‍സ് അറിയല്‍ ഉള്‍പ്പടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്.

മാസത്തില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകള്‍വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകള്‍ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 സൗജന്യ ഇടപാടുകള്‍ നടത്താം. മറ്റ് ബാങ്കുകളുടെ സൗജന്യ സേവനം സംബന്ധിച്ച വിവരങ്ങൾക്ക് ബാങ്കിന്റെ ശാഖയില്‍ നിന്നോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍വഴിയോ വിവരങ്ങള്‍ തേടേണ്ടതാണ്.