Latest News

ഇന്ത്യ-ചൈന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി നെഹ്‌റു- ശിവരാജ് സിങ് ചൗഹാന്‍

BP World Bureau | Jun 29 2020 09:43:35 AM
twitter

ഇന്ത്യ-ചൈന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി നെഹ്‌റുവും കോൺഗ്രസ്സുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചുവെന്നതാണ് ചൈന റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകാൻ കാരണം. ഇന്ത്യ വളരുന്നത് തടയിടുകയാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി ഇന്ത്യ മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢിലെ ബി.ജെ.പി. പ്രവര്‍ത്തകരുടെ വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 ഇന്ത്യക്കെതിരെ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ചൗഹാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 130 കോടി ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടുവന്നാല്‍ ചൈനയെ ഇല്ലാതാക്കാൻ കഴിയും അദ്ദേഹം പറഞ്ഞു.  ഇന്ത്യ-ചൈന പ്രശ്‌നത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണ്. ഇതിന് നരേന്ദ്ര മോദി സ്ഥായിയായ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ സൈന്യത്തിന്റെ ആത്മവീര്യം ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.