food & travel

രുചിയൂറും വിഭവങ്ങള്‍ക്കും അടുക്കളഭാരം കുറയ്ക്കാനും ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കൂ..

BP World Bureau | Sep 04 2019
Imagecredits:Picswe

പ്രഭാതത്തില്‍ കഴിക്കുന്ന രുചിയേറിയ ഭക്ഷണം ആ ദിവസത്തിന്‍റെ മാറ്റ് കൂട്ടും. അത് പോലെ തന്നെയാണ് ദിനാരംഭത്തില്‍ തന്നെ  വിചാരിച്ച രീതിയില്‍ പാചകം പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അതില്‍പരം സന്തോഷം വേറെയുണ്ടാവില്ല.

എല്ലാ വീടുകളിലെയും രാവിലെയുള്ള അടുക്കളയുദ്ധം ഏറെക്കുറെ ഒരുപോലെ തന്നെയാണ്. ഏറ്റവും തിരക്കേറിയ ആ സമയത്ത് വ്യത്യസ്ത വിഭവങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ ഒന്നും ഒരു അമ്മമാരും നേരം കളയാറില്ല. കാരണം ആ നേരത്ത് വരുന്ന ചെറിയ ചെറിയ പാളിച്ചകള്‍ തന്നെ അന്നത്തെ ആഭ്യന്തര പ്രശ്നങ്ങളായി മാറാന്‍ സാധ്യതയുണ്ട്.

കേരളത്തിന്‍റെ തനതായ രീതിയിലുള്ള എല്ലാ പ്രഭാത ഭക്ഷണങ്ങളും രുചിയേറിയതും പോഷക,ആരോഗ്യ സമ്പന്നവും തന്നെയാണ്. ഒരു കണക്കിന് പറഞ്ഞാല്‍ കേരളത്തിന്‍റെ രാവിലത്തെ കാറ്റിന് തന്നെ പുട്ടിന്‍റെയും ഇഡലിയുടെയും ദോശയുടെയും എല്ലാ മണമാണെന്നു തന്നെ പറയാം. തിരക്കിട്ട ജീവിതത്തില്‍ മലയാളി അമ്മമാര്‍ ഈ ഭക്ഷണങ്ങളുടെ  മാഹാത്മ്യമൊന്നും മറന്നു പോയിട്ടില്ല. തന്‍റെ കുടുംബത്തിന്‍റെ ആരോഗ്യം ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഈ പഴമയെല്ലാം ഇന്നും പിന്തുടരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇനി ഈ ചെറിയ പൊടിക്കൈകള്‍ പരിക്ഷിച്ചാലോ.. അടുക്കളജോലി രസകരമാക്കാം!

 

 • നിങ്ങൾ കാലത്തേക്ക് ദോശയോ ഇഡലിയോ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അരിയും ഉഴുന്നും അരയ്ക്കുന്നതിന്റെ കൂടെ അല്പം ചോറും ഒരു ചെറിയ പിടി ഉലുവയും ചേർത്താൽ പൂപോലത്തെ ഇഡലിയും റെസ്റ്ററന്റ് സ്റ്റൈൽ ദോശയും നിങ്ങള്‍ക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

1-pinterest.jpg
Imagecredits:Pinterest

 • അതിനു കൂടെ ഒഴിച്ച് കഴിക്കാൻ സാമ്പാർ തയ്യാറാക്കുമ്പോൾ നിങ്ങളുടെ രീതിയിൽ  തന്നെ സാമ്പാർ തയ്യാറാക്കിയ ശേഷം  അവസാനമായി അല്പം ജീരകവും ഉണക്കമുളകും മല്ലിയിലയും പച്ചമുളകും വറുത്തു  കോരി സാമ്പാറിന് മുകളിൽ ഒഴിച്ച് കൊടുത്തു നോക്കൂ! നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾക്ക്  ആരാധകരുണ്ടാവും.

2-facebook.jpg
Imagecredits:Facebook

 • പുട്ടുണ്ടാക്കുമ്പോള്‍ പൊടി വലിയ മണികളായി കട്ടപിടിക്കുന്നുണ്ടോ? എങ്കില്‍ പൊടി തയ്യാറാക്കിയ ശേഷം മിക്സിയില്‍ ഒറ്റ തവണ ഒന്ന്‍ പൊടിച്ചു നോക്കൂ.. മണല്‍ത്തരി പോലെയുള്ള പുട്ടുപൊടി റെഡി.

3-wikipedia.jpg
Imagecredits:Wikipedia

 • പുട്ടിനു കൂടെ കഴിക്കാന്‍ കടലക്കറി തന്നെ ബെസ്റ്റ്; കടലക്കറി ഉണ്ടാക്കുമ്പോള്‍ വേവിച്ചു വച്ച കടല ഒരുപിടി മാറ്റി വെച്ച് കറിയുടെ അവസാനത്തില്‍ അത് അരച്ച് ചേര്‍ത്താല്‍ കറിക്ക് രുചി കൂടും.

4-youtube.jpg
Imagecredits:Youtube

 • നൂലപ്പം ഉണ്ടാക്കുമ്പോള്‍ ഇനി പൊടി കുഴച്ചു കഷ്ടപ്പെടണ്ട! ഒരു കപ്പ്‌ അരിപ്പൊടിക്ക് ഒന്നരക്കപ്പ്‌ വെള്ളം എന്ന കണക്കിലെടുത്ത് രണ്ടും കൂടി ഒരു പാത്രത്തില്‍ ചേര്‍ത്തിളക്കുക. മിശ്രിതം കുഴമ്പ് പരിവത്തില്‍ ആയിക്കഴിഞ്ഞാല്‍ ആവശ്യത്തിനുള്ള ഉപ്പു ചേര്‍ത്ത് ചെറിയ തീയില്‍ വെച്ച് കുറുക്കിയെടുക്കുക. പാകമായാല്‍ തീ അണച്ച് മാവ് ചൂടാറ്റിയ ശേഷം അച്ചില്‍ നിറച്ചാല്‍ നല്ല സോഫ്റ്റ് നൂലപ്പം തയ്യാറാക്കിയെടുക്കാം.

5-pinterest.jpg
Imagecredits:Pinterest

 • പത്തിരി കുഴക്കുമ്പോള്‍ മാവ് കയ്യില്‍ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ മാവ് തയ്യാറാക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ തന്നെ വെള്ളത്തില്‍ കുറച്ചു ഓയില്‍ ഒഴിച്ച് കൊടുക്കുക

6-facebook.jpg
Imagecredits:Facebook

 • ചോറുണ്ടാക്കുമ്പോള്‍ അരി വേവ് കൂടിയ പോലെ തോന്നുന്നുണ്ടോ? രാത്രിയാകുമ്പോഴേക്കും കേടുവരുന്നുണ്ടോ? എങ്കില്‍ ചോറ് ഊറ്റിയെടുക്കുമ്പോള്‍ തന്നെ കലം നിറച്ച് പച്ചവെള്ളം ഒഴിച്ച് കൊടുക്കൂ. ശേഷം ചോറ് ഊറ്റിയെടുതാല്‍ ചോറ് ഒന്നിന്മേല്‍ ഒന്ന് തൊടാതെ കിടക്കും.

7-flickr.jpg
Imagecredits:Flicker

 • മീന്‍ വറുക്കുമ്പോള്‍ നോന്‍സ്ടിക്ക് പാത്രമായാലും പാത്രത്തില്‍ ഒട്ടിപ്പിടിക്കുന്നുണ്ടോ എങ്കില്‍ ഓയില്‍ ഒഴിച്ച് ചൂടായ ശേഷം അല്പം വേപ്പില വിതറിക്കൊട്ക്കൂ.. വേപ്പില മൊരിഞ്ഞ ശേഷം മീന്‍ ഇട്ടുകൊടുത്താല്‍ മീന്‍ പൊട്ടാതെ വറുത്തെടുക്കാം.

8-facebook.jpg
Imagecredits:Facebook

 • പച്ചക്കറി കറി വെക്കുമ്പോള്‍ രുചി നഷ്ടപ്പെടാതിരിക്കാന്‍ പച്ചക്കറിയെല്ലാം വെന്തതിനു ശേഷം ഉപ്പു ചേര്‍ത്താല്‍ മതി.

9-pinterest.jpg
Imagecredits:Pinterest

 • കറിക്ക് ഉപ്പുകൂടിയാല്‍ ഒരു കഷണം വിറകു കരി നന്നായി കഴുകിയതിനു ശേഷം കറിയില്‍ ഇട്ടു കൊടുക്കാം. അനാവശ്യമായ ഉപ്പെല്ലാം അത് വലിച്ചെടുക്കും. ശേഷം കരിക്കഷണം എടുത്തു കളയാം.

10-picswe.jpg
Imagecredits:Picswe

 • ചപ്പാത്തിയുണ്ടാക്കുമ്പോള്‍ മാവില്‍ കുറച്ചു പാലോ തൈരോ നെയ്യോ ചേര്‍ത്താല്‍ നല്ല സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാം.

11-facebook.jpg
Imagecredits:Facebook

അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം

രാത്രി ഭക്ഷണം കഴിഞ്ഞാല്‍ നേരെ ചെന്ന് കിടന്നുറങ്ങാതെ അടുക്കള മുഴുവനായും വൃത്തി ആക്കിയതിന് ശേഷമാണ് ഉറങ്ങുന്നതെങ്കില്‍ അടുത്ത ദിവസം ഒരു അലസതയും ഇല്ലാതെ ഉന്മേഷത്തോടെ തുടങ്ങാന്‍ സാധിക്കും. മാത്രമല്ല ഒരു ചെറിയ വ്യായാമവും അതിലൂടെ ഒപ്പിചെടുക്കാം. രാത്രിയിലെ അടുക്കള വൃത്തിയാക്കലിനു ഈ നുറുങ്ങു വിദ്യകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ

 • അല്‍പ്പം നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത മിശ്രിതം സിങ്കില്‍ ഒഴിച്ച ശേഷം ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ പുതിയത് പോലെ തിളങ്ങും.

12-pinterest.jpg
Imagecredits:Pinterest

 • കരിഞ്ഞു പോയ പാത്രങ്ങള്‍ അല്‍പ്പം ഉപ്പും വാളംപുളിയും വെള്ളവും ചേര്‍ത്ത് തിലപ്പിചെടുതാല്‍ കഴുകിക്കളയാന്‍ എളുപ്പമായിരിക്കും.

13 pinterest.jpg
Imagecredits:Pinterest

എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ പ്കുമ്പോള്‍ ഗ്യാസ് ഓഫ്‌ ആക്കാന്‍ മറക്കല്ലേ...