health & wellness

കോവിഡ് രോഗികൾ വർദ്ധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

BP World Bureau | Jun 29 2020
ImageCredits: Pinterest
വ്യാപകമായ തോതിൽ കൊറോണ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ഓരോ ദിവസവും നൂറിന് മുകളിൽ ആയികൊണ്ടിരിക്കുകയാണ്. നിലവിലുള്ള സ്ഥിതി വിശകലനം ചെയ്ത് ഇനി ചെയ്യേണ്ടത് റാപ്പിഡ് ആക്ഷൻ ആണ്. ആശുപത്രികളിലും മറ്റും വേണ്ട സേവനങ്ങൾ ലഭ്യമാക്കുകയും, ആരോഗ്യപ്രവർത്തകരുടെ കുറവ് നികത്തുകയും വേണം.
 
സാമൂഹിക വ്യാപനത്തിലേക്ക് പോകുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകളെ പിടിച്ചു നിർത്താണം. തൊഴിൽമേഖലയിലുള്ള അന്തസ്സംസ്ഥാന യാത്രകൾ താത്കാലികമായെങ്കിലും ഒഴിവാക്കപ്പെടേണ്ടതാണ്. സംസ്ഥാനങ്ങളെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൂടാതെ ദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു കൊടുക്കാനും ശ്രമിക്കണം.
 
ആരോഗ്യ പ്രവർത്തനങ്ങൾക്കായി ഓരോ സംസ്ഥാനത്തിനും വേണ്ട ഗുണനിലവാരമുള്ള  മാസ്‌ക്കുകൾ, പി പി ഇ കിറ്റുകൾ, സാനിറ്റൈസറുകൾആശുപതി കിടക്കകൾ  തുടങ്ങിയ ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകണം. ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ലാബുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവ ഒരുക്കണം. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവരുടെ ചികിത്സ സൗജന്യമാക്കാനുള്ള നടപടികളും എടുക്കേണ്ടതുണ്ട്.