health & wellness

മുടികൊഴിച്ചിലാണോ പ്രശ്‌നം? എന്നാല്‍ പരിഹാരം വീട്ടില്‍ തന്നെ

BP World Bureau | Nov 21 2019
ImageCredits: Pinterest

പനങ്കുല പോലെ നീണ്ട് കിടക്കുന്ന മുടി സ്വപ്‌നം കാണുന്നവരാണ് നമ്മളില്‍ പലരും. അതുമല്ലെങ്കില്‍ മുടിയുള്ളത് കൊഴിയാതെ കൊണ്ടു നടക്കണം എന്നെങ്കിലും നമ്മള്‍ ആഗ്രഹിച്ചുകാണും. മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. മോശമായ വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍, ശരിയായ ഉറക്കമില്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, മുടിയുടെ രീതിയെ മനസിലാക്കി കെയര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഇവയെല്ലാം നമ്മളെ ദിവസേന അലട്ടുന്ന പ്രശ്‌നങ്ങളാണ്. മുടിക്കൊഴിച്ചില്‍ തടയാന്‍ നാച്ചുറലായി സ്വന്തം വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങളെന്തൊക്കെയെന്ന് നോക്കാം.


1. കറ്റാര്‍വാഴ ഹെയര്‍ മാസ്‌ക്

കറ്റാര്_വാഴ-ഹെയര്_-മാസ്_ക്
ImageCredits:Pinterest


മുടികൊഴിച്ചിലിന് കറ്റാര്‍വാഴ നല്‍കുന്ന എഫക്ട് ഒന്ന് വേറെ തന്നെയാണ്. മുടിക്കൊഴിച്ചില്‍ കുറയ്ക്കുന്നതിനൊപ്പം മുടിയ്ക്കും തലയോട്ടിയ്ക്കും കരുത്തും നല്‍കുവാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയും. മുടിയിലും തലയോട്ടിയിലും കറ്റാര്‍വാഴയിലെ പള്‍പ്പ് മാത്രം നന്നായി പുരട്ടുക. തണുപ്പ് നല്‍കുന്ന കറ്റാര്‍വാഴ ചിലര്‍ക്ക് നീരിറക്കം,ജലദോഷം മറ്റു അസ്വസ്ഥതകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടുകൂടി മാത്രം കറ്റാര്‍വാഴ മാസ്‌ക് ഉപയോഗിക്കുക. നന്നായി തല തണുത്താല്‍ വെള്ളം ഉപയോഗിച്ച് തല കഴുകിയെടുക്കാം.


2. എഗ്ഗ് ഹെയര്‍ മാസ്‌ക്

എഗ്ഗ്-ഹെയര്_-മാസ്_ക്
ImageCredits:Pinterest


മുടിക്കൊഴിച്ചിലിന് വളരെ ചുരുങ്ങിയ ചിലവില്‍ നടത്താവുന്ന ഹെയര്‍ ട്രീന്റ്‌മെന്റാണ് എഗ്ഗ് ഹെയര്‍ മാസ്‌ക്. സള്‍ഫര്‍, ഫോസ്ഫറസ്,പ്രോട്ടീന്‍ എന്നിവയടങ്ങിയ മുട്ട മുടികൊഴിച്ചില്‍ നിലനിര്‍ത്തി സ്മൂത്തിയാക്കും. ഒരു എഗ്ഗ് വൈറ്റ് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും തേനും മിക്‌സ് ചെയ്യുക. തലയോട്ടിയില്‍ നല്ല പോലെ ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം മൈല്‍ഡ് ആയിട്ടുള്ള ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. വളരെ തുച്ഛമായ വിലയില്‍ മുടിയെ കെയര്‍ ചെയ്യാന്‍ മുട്ടയാണ് ബെസ്റ്റ്.


3. കോക്കനറ്റ് ഹെയര്‍ സ്പാ

കോക്കനറ്റ്-ഹെയര്_-സ്പാ
ImageCredits:Facebook

നാളികേരത്തിന്റെ നാടായ കേരളത്തില്‍ കോക്കനറ്റ് സ്പാ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നാളികേരം ചിരകി പാലെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. തലമുടി നല്ലപോലെ വളരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. നല്ല തണുപ്പും ഫ്രഷ്‌നെസ്സും നല്‍കുന്നതാണ് ഈ സ്പാ. തേങ്ങാപ്പാല്‍ തേച്ചുപിടിപ്പിച്ച ശേഷം 20 മിനിറ്റ് ഒരു ടവല്‍ ഉപയോഗിച്ച് തലമുടി നന്നായി കവര്‍ ചെയ്ത് വെയ്ക്കുക. അതിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ തല കഴുകുക. മുടികൊഴിച്ചിലകറ്റാന്‍ ഒരു ഈസി വെയാണ് കോക്കനറ്റ് ഹെയര്‍ സ്പാ.


4. ഗ്രീന്‍ ടി റിന്‍സ്

5.-ഗ്രീന്_-ടി-റിന്_സ്-(pinterest).jpg
ImageCredits:Pinterest


ഗ്രീന്‍ ടീ കുടിച്ചാല്‍ ഉന്മേഷം കിട്ടും ഇനിയത് തലയില്‍ തേച്ചാലോ മുടിയും വളരും. എങ്ങനെയെന്നല്ലേ? രണ്ടോ മൂന്നോ ഗ്രീന്‍ ടീ ബാഗുകള്‍ ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുക. തിളപ്പിച്ച ഗ്രീന്‍ടീ തണുത്തതിന് ശേഷം മുടിയിലും തലയോട്ടിയിലും നന്നായി മസാജ് ചെയ്ത് നല്ല വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഈസിയല്ലേ? ഇനി ചായ കുടിയ്ക്കുമ്പോള്‍ കുറച്ചധികം ടീബാഗിട്ട് ചായയിട്ടാല്‍ മുടി ക്ലീന്‍.