offbeat

ചെടികളെ മക്കളെ പോലെ പരിപാലിക്കുന്ന ചെറുപ്പക്കാരൻ

BP World Bureau | Jun 29 2020
ImageCredits: Facebook
ചെടികളെ മക്കളെ പോലെ കരുതി അവക്കായി ലക്ഷങ്ങൾ ചെലവഴിക്കുകയാണ് അമേരിക്കക്കാരനായ സിറിൽ സെന്റില്ലാനോ എന്ന യുവാവ്. വീടിന്റെ ഉള്ളിലാണ് ഇദ്ദേഹം ചെടികൾ വളർത്തുന്നത്. 'ചെടികളുടെ പിതാവ്' എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതും. കുഞ്ഞുങ്ങളോട് എന്ന പോലെ വാത്സല്യത്തിലാണ് സിറിൽ അവയെ പരിചരിക്കുന്നത്. ഇരുന്നൂറിൽപരം വിവിധ ഇനത്തിൽപ്പെട്ട ചെടികളാണ് സിറിൽ വീടിനുള്ളിൽ വളർത്തുന്നത്.
 
ഉദ്യാനം പോലെ തോന്നിക്കുന്ന തന്റെ വീടിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ തൊണ്ണൂറ്റി രണ്ടായിരത്തോളം ഫോളോവേഴ്സാണ് സിറിളിനിപ്പോൾ ഇൻസ്റ്റഗ്രാമിലുള്ളത്. 3.78 ലക്ഷത്തോളം രൂപയാണ്‌ സിറിൽ ചെടികൾക്കായി ചെലവഴിക്കുന്നത്. ചെടികൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ഒരിക്കലും ചെലവായി പോകില്ല എന്നുമാണ് ഈ മുപ്പത് വയസ്സുകാരൻ പറയുന്നത്. ഇൻസ്റ്റാഗ്രാമിലെ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പൈസ ചെടികൾക്കായി സമ്പാദിക്കുന്നത്.
 
ദിവസവും ചെടികളുടെ സംരക്ഷണത്തിനായി മണിക്കൂറുകളോളം സമയമാണ് ഇദ്ദേഹം മാറ്റിവെക്കുന്നത്. ചെടികളുടെ ഒപ്പമുള്ള ജീവിതം തനിക്ക് പോസിറ്റീവ് എനർജി നൽകുന്നതായും അദ്ദേഹം പറയുന്നു. മനുഷ്യരുടെ ഒപ്പം ജീവിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ചെടികളുടെ ഒപ്പമുള്ള ജീവിതമാണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ആഴ്ചയിലും കുറഞ്ഞത് രണ്ടു പുതിയ ചെടികൾ എങ്കിലും അദ്ദേഹം തൻറെ ശേഖരത്തിലേക്ക് കണ്ടെത്താറുണ്ട്.