shenews

കൊറോണ പിടിപ്പെട്ട് മരിച്ച ഭർത്താവിന്റെ ഓർമയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥ

BP World Bureau | Jun 29 2020
ImageCredits: YouTube
കൊറോണ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്വന്തം ആരോഗ്യം പോലും നോക്കാതെ സേവനം ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകരും, പോലീസുകാരും. ഇത്തരത്തിൽ ജോലി ചെയ്ത് ജീവൻ വരെ നഷ്ട്ടമായ നിരവധി ആളുകളുണ്ട്. ഇത്തരത്തിൽ കൊറോണ സെല്ലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയായ ഭാര്യ തന്റെ ഭർത്താവിന്റെ കൊറോണ ബാധിച്ചുള്ള മരണത്തെ പറ്റിയുള്ള കുറിപ്പ് വൈറൽ ആവുകയാണ്.
 
ഡൽഹി എസിപിയായ സുരേന്ദർ ജീത് കൗറാണ് ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ തന്റെ ജീവിതത്തിൽ നേരിട്ട തിരിച്ചടികളെ കുറിച്ച് പറയുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ കോവിഡ് സെല്ലിൽ ഡാറ്റ കൈകാര്യം ചെയ്യുന്ന ജോലിയായിരുന്നു സുരേന്ദറിന്. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വസ്ത്രങ്ങളോട് കൂടിയായിരുന്നു ജോലി എങ്കിലും ഒന്നര  മാസത്തിനുള്ളിൽ സുരേന്ദറിന് കോവിഡ് പിടിപ്പെടുകയായിരുന്നു.
 
എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ സുരേന്ദറിന്റെ  ഭർത്താവിനും അച്ഛനും സഹോദരനും വീട്ടുജോലിക്കാരിക്കുമൊക്കെ രോഗം ബാധിച്ചു. തുടർന്ന് ഭർത്താവിന് ന്യുമോണിയ പിടിപ്പെട്ട് സ്ഥിതി ഗുരുതരം ആവുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. കാനഡയിലുള്ള മകനൊപ്പം താമസിക്കാൻ തീരുമാനിച്ചിരിക്കെയാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. ജീവിതത്തിലുണ്ടായ സന്തോഷ നിമിഷങ്ങൾ ഓർത്ത് കഴിയുകയാണ് സുരേന്ദർ ഇന്ന്.