Top News

അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത് ജൂലൈ 15 വരെ നീട്ടി

BP World Bureau | Jun 27 2020 07:56:26 AM
ImageCredits: Pinterest
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ച നടപടി ഇന്ത്യ ജൂലൈ 15 വരെ നീട്ടി. എന്നാൽ ചരക്ക് വിമാനങ്ങൾക്ക് വിലക്കില്ല. ഡിജിസിഎ അനുമതി നൽകുന്ന വിമാനങ്ങൾക്കും പറക്കാം എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കോവിഡ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക ഡൗണിന്  പിന്നാലെ മാർച്ച് 25നാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. എന്നാൽ മെയ് 25ന് ആഭ്യന്തര വിമാന സർവീസുകൾ ക്ക് സർക്കാർ അനുമതി നൽകി.
             
വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളിൽ കേന്ദ്രസർക്കാർ നാട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു. സാധാരണനിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ അനുമതി നൽകിയിട്ടില്ല.
           
അതിനിടെ വിമാനസർവീസുകൾ ക്ക് അനുമതിതേടി കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥനകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. യുഎസ്, ഫ്രാൻസ്, ജർമ്മനി, യുകെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാനസർവീസുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു.