Politics

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

BP World Bureau | Jun 29 2020 06:52:54 PM
ImageCredits: Pinterest
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാനപ്രകാരം മുൻ ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ ജോസഫ് വിഭാഗം തയ്യാറാകാതിരുന്നത്തോടെയാണ് യുഡിഎഫ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നൽകി പല തവണ ചർച്ചകൾ നടത്തിയിട്ടും ജോസഫ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 
           
ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന് തീരുമാനം ധിക്കരിച്ചു. ജോസഫ് വിഭാഗത്തിന് ഇനി മുന്നണിയിൽ തുടരാൻ അർഹതയില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു. അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണ് എന്നാണ് ജോസഫ് വിഭാഗത്തിന്റെ  പ്രതികരണം. ജോസഫ് വിഭാഗത്തിന് സമ്മർദ്ദത്തിലാണ് യുഡിഎഫിനെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി. 
           
വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കും എന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളൂ എന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകി. യുഡിഎഫ് തീരുമാനം തിങ്കളാഴ്ച വൈകിട്ട് ജോസഫ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും.