Top News

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്

BP World Bureau | Jun 30 2020 12:19:04 PM
pinterest

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് പൊതു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഫലം അറിയാനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പി.ആർ.ഡി. ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാൻ സാധിക്കും. സഫലം 2020 മൊബൈൽ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള സൗകര്യമുണ്ട്.  

ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇന്ന് അറിയാം. ഇത്തവണ 4.22 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. ജൂൺ ഒന്നിന് മൂല്യനിർണയം തുടങ്ങുകയും 22 ന് പൂർത്തിയാക്കുകയും ചെയ്തു.