All Snippets
https://www.mediaonetv.in/kerala/2020/07/09/gold-price-increased-today

സ്വര്‍ണ വില കുതിച്ചുയരുന്നു

BP World Bureau | Jul 09 2020

സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയായി. ഒരു പവന് 36,600 രൂപയും. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറിയത് ആണ് സ്വര്‍ണ വില ഉയരാൻ കാരണമായത്.

https://www.manoramaonline.com/music/music-news/2020/07/09/ayyappanum-koshiyum-nanjiyamma-song-three-crore-views.html

റെക്കോർഡ് സൃഷ്ടിച്ച് നഞ്ചിയമ്മയുടെ പാട്ട്

BP World Bureau | Jul 09 2020

മൂന്ന് കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി നഞ്ചിയമ്മ പാടിയ കലക്കാത്ത സന്തന മേരം എന്ന പാട്ട്. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ പാട്ട് ഇടം പിടിച്ചിരുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ പാട്ടിന്റെ വരികൾ രചിച്ചത് നഞ്ചിയമ്മയാണ്. പാട്ടിന്റെ അവസാന ഭാഗത്തുള്ള ഡയലോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

https://www.asianetnews.com/kerala-news/kerala-lockdown-violation-penalties-qd6i4q

ലോക്ക്ഡൗൺ ലംഘനം: പിഴയെക്കുറിച്ച് ഉത്തരവിറങ്ങി

BP World Bureau | Jul 09 2020

ലോക്ക്ഡൗൺ ലംഘനത്തിന് ചുമത്തേണ്ട പിഴയെക്കുറിച്ച് സർക്കാർ ഉത്തരവിറങ്ങി. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും , പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ. വിവാഹത്തിന് ആളുകൾ കൂടിയാലും, ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപ പിഴ ഈടാക്കാം. അതാത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം.

https://www.asianetnews.com/international-news/china-allows-who-to-trace-coronavirus-origin-rebukes-us-exit-move-from-who-qd5mep

കോവിഡിന്റെ ഉറവിടം അന്വേഷിക്കാൻ അനുമതി

BP World Bureau | Jul 09 2020

കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർക്ക് രാജ്യത്ത് പ്രവേശിക്കാൻ ചൈന അനുമതി നൽകി. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ ഉൾപ്പടെ പരിശോധനയ്ക്കും പരീക്ഷണത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു.

https://www.brainyquote.com/quotes/girija_vyas_577880

രാഷ്ട്രീയക്കാരിയും മുൻ എംപിയുമായ ഗിരിജ വ്യാസ്

BP World Bureau | Jul 09 2020

ഇന്ത്യൻ രാഷ്ട്രീയക്കാരിയും കവിയും എഴുത്തുകാരിയുമായ ഗിരിജ വ്യാസ്, ചിറ്റോർഗഡ് നിയോജക മണ്ഡലത്തിൽ നിന്നുള്ള 15മത്തെ ലോക്സഭാ അംഗവും, ദേശീയ വനിതാ കമ്മീഷൻ മുൻ പ്രസിഡന്റും ആയിരുന്നു. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെ അദ്യോഗിക കാലയളവിൽ 2013ൽ ഭവന, നഗര ദാരിദ്ര്യ നിർമാർജന മന്ത്രി കൂടി ആയിരുന്നു അവർ.

https://www.twentyfournews.com/2020/07/08/wont-give-warning-before-declaring-triple-lock-down-says-minister-vs-sunil-kumar.html

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത

BP World Bureau | Jul 08 2020

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി. എസ് സുനിൽ കുമാർ. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗൺ സംബന്ധിച്ച് വിദഗ്ധരോടു കൂടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിക്കും.