art-literature
https://www.manoramaonline.com/women/work-and-life/2019

വിവാദ വെളിപ്പെടുത്തലുമായി ജൂലി ആന്‍ഡ്രൂസിന്റെ ആത്മകഥ

BP World Bureau | Nov 20 2019

ഹോളിവുഡ് സിനിമയുടെ ഭാഗമായി നടക്കുന്ന പാർട്ടികളിൽ മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത അമേരിക്കൻ നടി ജൂലി ആന്‍ഡ്രൂസ് തന്റെ ആത്മകഥയിലൂടെ. 'ഹോം വര്‍ക്ക്: മൈ ഹോളിവുഡ് ഇയേഴ്സ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

https://in.bookmyshow.com/activities/kerala

ഗ്രീനിക്സ് വില്ലേജിൽ ഇന്ന്മുതൽ കൾച്ചറൽ ഷോ

BP World Bureau | Nov 08 2019

പരമ്പരാഗത നൃത്തരൂപങ്ങളും,സംഗീത കലകളും, കളരിപ്പയറ്റ് ഉൾപ്പെടെയുള്ള ആയോധനകലകളും ഉൾക്കൊള്ളിച്ചുള്ള കലേഡിയോസ്‌കോപ്പ് കൾച്ചറൽ ഷോ ഫോർട്ട്കൊച്ചി ഗ്രീനിക്സ് വില്ലേജ് റെസ്റ്ററന്റിൽ നടക്കുകയാണ്. നവംബർ എട്ട് മുതൽ 30 വരെ വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ നടക്കുന്ന ഷോയ്ക്ക് ടിക്കറ്റ് മുഖേനയാണ് പ്രവേശനം.

https://www.manoramaonline.com/literature/literary

ഓര്‍മകളുടെ ഉറുമ്പനക്കങ്ങളുമായി ഫൗസിയ

BP World Bureau | Oct 28 2019

ഓര്‍മകളില്‍ മിന്നിത്തെളിഞ്ഞ ജീവിതങ്ങളെ മറവിക്ക് വിട്ടുകൊടുക്കാതെ അക്ഷരങ്ങളിലേക്ക് മാറ്റുകയാണ് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്. ഓര്‍മകളുടെ ഉറുമ്പനക്കങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം നവംബര്‍ 7ന് വൈകിട്ട് 7.30ന് പ്രകാശനം ചെയ്യും. രണ്ട് ലേഖന സമാഹാരങ്ങളും ഒരു കവിതാ സമഹാരവും ഫൗസിയ പ്രസദ്ധീകരിച്ചിട്ടുണ്ട്.

https://malayalam.samayam.com/latest-news/world-news

അറ്റ്‌വുഡിനും എവരിസ്റ്റോയ്ക്കും ബുക്കർ പ്രൈസ്

BP World Bureau | Oct 15 2019

മികച്ച സാഹിത്യകൃതികൾക്കുള്ള ബഹുമതിയായ മാൻ ബുക്കർ പ്രൈസ് പ്രഖ്യാപിച്ചു. കാനഡ എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ്‍വുഡ്, ബ്രിട്ടന്റെ ബെര്‍ണാര്‍ഡിന എവരിസ്റ്റോ എന്നിവർക്കാണ് 2019ലെ ബുക്കർ പ്രൈസ്. എവരിസ്റ്റോയുടെ ഗേൾ വുമൻ അതർ എന്ന പുസ്തകവും മാർഗരറ്റിന്റെ ദി ടെസ്റ്റാമെൻ്റ്സ് എന്ന കൃതിയ്ക്കുമാണ് അവാർഡ്.

https://en.wikipedia.org/wiki/Alic

പുലിറ്റ്‌സർ സമ്മാനം കരസ്ഥമാക്കിയ എഴുത്തുകാരി

BP World Bureau | Oct 10 2019

ഒരു അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, സാമൂഹിക പ്രവർത്തക എന്നീ മേഖലകളിൽ ശ്രദ്ധേയയാണ് ആലീസ് വാക്കർ. 1982-ൽ ആലീസ് എഴുതിയ 'അവർ ദി കളർ പർപ്പിൾ' എന്ന നോവൽ ഹാർഡ്‌കവർ ഫിക്ഷനുള്ള ദേശീയ പുസ്തക അവാർഡും ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനവും നേടി. ഒരു ഫെമിനിസ്റ്റായ കൂടിയാണ് ആലീസ് വാക്കർ.

https://www.asianetnews.com/literature-magazine/k-ajitha-new

അജിതയുടെ 'ഓര്‍മയിലെ ഈ നാളങ്ങള്‍' പുറത്തിറക്കി

BP World Bureau | Aug 31 2019

എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ അജിതയുടെ 'ഓര്‍മയിലെ ഈ നാളങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡിസി ഫൗണ്ടേഷനും ഡിസി ബുക്‌സും ചേർന്ന് നടത്തിയ ചടങ്ങിൽ സി എസ് ചന്ദ്രിക സാറാ ജോസ്ഫിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. തന്റെ സാധാരണ ജീവിതമാണ് പുസ്‍തകത്തിന്റെ ഉള്ളടക്കമെന്ന് അജിത പറഞ്ഞു.