business-economics
https://www.mediaonetv.in/kerala/2020/07/09/gold-price-increased-today

സ്വര്‍ണ വില കുതിച്ചുയരുന്നു

BP World Bureau | Jul 09 2020

സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയായി. ഒരു പവന് 36,600 രൂപയും. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറിയത് ആണ് സ്വര്‍ണ വില ഉയരാൻ കാരണമായത്.

https://www.mathrubhumi.com/money/commodities/gold-price-1.4889936

സ്വര്‍ണ വില പവന് 36,320 രൂപയായി

BP World Bureau | Jul 08 2020

സംസ്ഥാനത്ത് സ്വര്‍ണവില പവന് 36,320 രൂപയായി. പവന്റെ വിലയില്‍ ഇന്ന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 4,540 രൂപയുമായി. ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപനം സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നതിനാൽ ആ ണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടുന്നത്.

https://www.mediaonetv.in/national/2020/07/04/analysis-with-economic-measures-india-turns-the-tables-on-china

ഇറക്കുമതിയും നിക്ഷേപവും വെട്ടിക്കുറക്കും

BP World Bureau | Jul 04 2020

ഗാൽവാനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇറക്കുമതിയും നിക്ഷേപവും വെട്ടിക്കുറച്ച് നയതന്ത്രപരമായും ചൈനയെ നേരിടാൻ ആണ് ഇന്ത്യയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ ആണ് ഈ തീരുമാനം. മേഖലയിൽ സമാധാനത്തിനു മുൻ‌തൂക്കം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കി.

https://m.deepika.com/article/news-detail/335338/amp

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂടി

BP World Bureau | Jul 03 2020

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂടി. പവന് 120 രൂപ കൂടി ഇ​തോ​ടെ ഒ​രു പ​വ​ന് 35960 രൂ​പ​യാ​യി. ഇന്നലെ നേരിയ തോതിൽ വില കുറഞ്ഞിരുന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​യി രു​ന്നു ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. 35840 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ്വ​ര്‍​ണ​വി​ല. ഗ്രാമിന് 4480 രൂ​പ​യുമായിരുന്നു വില.

https://www.mathrubhumi.com/money/commodities/gold-prices-today-rise-to-record-highs-1.4873423

സ്വര്‍ണ വില കുതിക്കുന്നു: പവന് 36,160

BP World Bureau | Jul 01 2020

കുതിച്ചുയർന്ന് സ്വര്‍ണ വില, റെക്കോഡ് ഭേദിച്ച് 36,000 കടന്നു. ഇന്ന് പവന് 360 രൂപകൂടി 36,160 രൂപയായി. 4,520 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വില കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളി വിലയും വർധിച്ചു. കോവിഡ് വ്യാപിക്കുന്നതും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ആണ് വര്‍ധനയ്ക്ക് കാരണം.

https://www.mediaonetv.in/kerala/2020/06/28/shamna-kasim-blackmail-case-investigation-to-film-field

അന്വേഷണം സിനിമാ മേഖലയിലേക്ക്

BP World Bureau | Jun 28 2020

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ ഷംനയെ തട്ടിപ്പ് സംഘത്തിന് പരിചയപ്പെടുത്തിയതും, നമ്പർ പ്രതികൾക്ക് നൽകിയതും മേക്കപ്പ് ആർടിസ്റ് എന്ന് സൂചന. ഇയാൾ വര്‍ഷങ്ങളായി സിനിമാ മേഖലയിൽ ഉള്ള ആളാണ്. അതിനാൽ അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കും എന്ന് പോലീസ് അറിയിച്ചു.