environment
https://www.mediaonetv.in/national/2020/07/04/heavy-rain-in-four-states

ഉത്തരേന്ത്യയിൽ പ്രളയവും ഇടിമിന്നലും

BP World Bureau | Jul 04 2020

അസം, ബിഹാർ, യുപി, പശ്ചിമ ബംഗാൾ എന്നീ 4 സംസ്ഥാനങ്ങളില്‍ കനത്ത മഴയും പ്രളയവും ഇടിമിന്നലും. അസമിൽ 58 മരണവും, ബിഹാറിലും യുപിയിലും ഇടിമിന്നൽ ഏറ്റ് 31 പേരും മരിച്ചു. അസമിൽ 22 ജില്ലകളിലായി 16 ലക്ഷം പേരെ പ്രളയം ബാധിച്ചു. അസമിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

https://www.twentyfournews.com/2020/07/02/heavy-rain-today-3.html

വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

BP World Bureau | Jul 02 2020

വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ശക്തമായ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

https://www.twentyfournews.com/2020/06/27/potential-for-heavy-rainfall-in-kerala.html

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

BP World Bureau | Jun 27 2020

വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടർന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

https://www.twentyfournews.com/2020/06/25/heavy-rainfall-in-kerala.html

അടുത്ത 3 ദിവസം കനത്ത മഴയ്ക്ക് സാധ്യത

BP World Bureau | Jun 25 2020

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണം. മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.

https://www.twentyfournews.com/2020/06/17/yellow-alert-7-districts-kerala.html

ഏഴ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട്

BP World Bureau | Jun 17 2020

കേരളത്തിൽ ഇന്ന് 7 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പൊഴിയൂർ മുതൽ കാസർഗോഡ് വരെ 2.7മുതൽ 3.2മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

https://www.asianetnews.com/kerala-news/yellow-alert-issued-in-nine-districts-qbqod5

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

BP World Bureau | Jun 11 2020

കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ,മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നുമില്ല.