good-news
https://www.mathrubhumi.com/print-edition/kerala/a-girl-donates-money-to-cmdrf-police-gifted-led-tv-to-her-1.4725916

കൊച്ചു മിടുക്കിയുടെ നല്ല മനസിന് ഒരു ടിവി

BP World Bureau | Apr 30 2020

കരിക്കു വില്പനക്കാരന്റെ മകളായ ഏഴാം ക്ലാസുകാരി പാർവതി കുടുക്കയിൽ സൂക്ഷിച്ചിരുന്ന 3,377 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. എത്ര തുക ഉണ്ടെന്ന് അറിയില്ലെന്നു പറഞ്ഞാണ് പോലീസുകാർക്ക്‌ കുടുക്ക കൈമാറിയത്. പകരം ആ നല്ല മനസ്സിന് സമ്മാനമായി പോലീസുകാർ നല്കിയതാകട്ടെ ഒരു എൽ.ഇ.ഡി. ടി.വിയും.

https://www.mathrubhumi.com/news/kerala/peedika-app-by-dyfi-1.4700502

പീടികയുമായി ഡി.വൈ.എഫ്.ഐ

BP World Bureau | Apr 19 2020

ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ഡി.വൈ.എഫ്.ഐയുടെ പീടിക മൊബൈൽ ആപ്. പ്രവർത്തനം തുടങ്ങി ഒരു മാസം ആയ ഈ ആപ് വഴി 1500 ഓളം ആളുകൾ ആണ് സാധങ്ങൾ വാങ്ങുന്നത്. ഓർഡർ ചെയ്യുന്ന സാധങ്ങൾ വീടുകളിൽ എത്തിച്ചുനൽകാൻ 200 ഓളം വോളന്റീയർമാരാണ് പ്രവർത്തിക്കുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയാണ് പീടികക്ക് പിന്നിൽ.

https://www.asianetnews.com/local-news/covid-19-farmer-donate-10000-kg-tapioca-to-cmdrf-q8l38z

10000 കിലോ കപ്പ സംഭാവന നല്‍കി കര്‍ഷകന്‍

BP World Bureau | Apr 11 2020

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കണം എന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ സംഭാവന നല്‍കാന്‍ കൈയില്‍ കാര്യമായി പണമില്ല. അതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടണ്‍ കപ്പ സംഭാവന നൽകി വയനാട്ടിലെ കര്‍ഷകന്‍. പുല്‍പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണിയാണ് വേറിട്ടൊരു സംഭാവനയുമായി എത്തിയത്.

https://www.mathrubhumi.com/news/india/india-lights-lamp-of-unity-against-covid-19-1.4668935

ഐക്യദീപം തെളിയിച്ച് രാജ്യം

BP World Bureau | Apr 06 2020

കോവിഡ് വ്യാപനത്തിന്റെ ഇരുട്ടിന് എതിരെ ഐക്യത്തിന്റെ വെളിച്ചം തെളിക്കണം എന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം രാത്രി 9മണിക്ക് 9മിനുട്ട് ഐക്യദീപം തെളിയിച്ചു. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളും നേതാക്കളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്‌.

https://www.mathrubhumi.com/print-edition/india/tata-group-commits-1-500-crore-to-fight-coronavirus-1.4650971

കൊറോണ പ്രതിരോധം: ടാറ്റാ ട്രസ്റ്റ്സ് 1500 കോടി നൽകും

BP World Bureau | Mar 29 2020

കൊറോണ പ്രധിരോധ പ്രവർത്തങ്ങൾക്കായി ടാറ്റാ ട്രസ്റ്റ്സ് 1500 കോടി നൽകും. സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കാനും ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങാനും ആയിരിക്കും ഈ പണം വിനിയോഗിക്കുക. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാനും പണം വിനിയോഗിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ പറഞ്ഞു.

https://www.mathrubhumi.com/print-edition/kerala/son-saved-his-mother-from-a-wild-elephant-1.4573699

സാഹസികമായി അമ്മയെ രക്ഷിച്ച് മകൻ

BP World Bureau | Mar 02 2020

അമ്മയെ സാഹസികമായി കാട്ടാനയുടെ അടുത്ത് നിന്ന് രക്ഷിച്ച് മകൻ മാതൃകമായി. അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിൽ എത്തിയ അമ്മയും മകനും കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ മകൻ വെള്ളത്തോർത്തുമായി ആനയ്ക്ക് മുൻപിലൂടെ ഓടി. ആന മകന് പിന്നാലെ ഓടിയപ്പോഴാണ് രക്ഷപ്പെടാനായത്.