health-happiness
https://www.asianetnews.com/international-news/china-allows-who-to-trace-coronavirus-origin-rebukes-us-exit-move-from-who-qd5mep

കോവിഡിന്റെ ഉറവിടം അന്വേഷിക്കാൻ അനുമതി

BP World Bureau | Jul 09 2020

കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർക്ക് രാജ്യത്ത് പ്രവേശിക്കാൻ ചൈന അനുമതി നൽകി. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ ഉൾപ്പടെ പരിശോധനയ്ക്കും പരീക്ഷണത്തിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു.

https://www.twentyfournews.com/2020/07/05/maharashtra-out-of-covid-concern-the-number-of-patients-has-crossed-two-lakhs.html

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

BP World Bureau | Jul 05 2020

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 7074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേവലം 22 ദിവസങ്ങൾ കൊണ്ടാണ് ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം ആയത്. സംസ്ഥാനത്ത് 8,671 പേർ കോവിഡ് മൂലം മരണപ്പെട്ടു. സംസ്ഥാനത്തെ മരണനിരക്ക് 4.33 ശതമാനമാണ്.

https://www.twentyfournews.com/2020/07/04/more-regions-in-containment-zone-thiruvananthapuram.html

കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി

BP World Bureau | Jul 04 2020

കോവിഡ് പ്രതിസന്ധിയിൽ അതീവ ജാഗ്രതയിൽ തിരുവനന്തപുരം. തലസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ചെമ്മരുത്തിമുക്ക്, കുറവാര, വാണിയകോട്, ഇഞ്ചിവിള, എന്നിവ പുതിയ കണ്ടെയിൻമെന്റ് സോണുകളായി കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും.

https://www.manoramanews.com/news/breaking-news/2020/07/03/covid-19-vaccine-icmr-says-covaxin-to-be-launched-by-august-15.html

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ആഗസ്റ്റ് 15 ന്

BP World Bureau | Jul 03 2020

ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ആഗസ്ത് 15 ന് പുറത്തിറക്കാന്‍ തയാർ എടുക്കുന്നു എന്ന് ഐസിഎംആര്‍. 'കോവാക്സിന്‍' വേഗത്തിൽ ലഭ്യമാക്കണം എന്ന് ഐ.സി.എം.ആർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ച് ആകും വാക്സിന്‍റെ വിജയം.

https://www.twentyfournews.com/2020/07/02/india-covid-update-july-2.html

രാജ്യത്ത് കോവിഡ് ബാധിതർ 6 ലക്ഷത്തിലെക്ക്

BP World Bureau | Jul 02 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷത്തിലെക്ക് കടക്കുന്നു. മഹാരാഷ്ട്രയിൽ രോഗബാധിതർ 180,000 കവിഞ്ഞു. തമിഴ്‌നാട്ടിൽ 94,000വും കടന്നു. ഇതിനെ തുടർന്ന് കോവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട്‌ ചെയ്യുന്നത് 5,537 കേസുകളാണ്.

https://www.madhyamam.com/india/infant-mortality-rate-highest-madhya-pradesh-lowest-kerala-india-news/695827

ശിശുമരണ നിരക്ക്​ ഏറ്റവും കുറവ് കേരളത്തിൽ

BP World Bureau | Jul 01 2020

രാജ്യത്ത് ശിശുമരണ നിരക്ക്​ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. കേരളത്തിൽ 1000ത്തിൽ എഴു കുട്ടികൾ മാത്രമാണ് മരണമടയുന്നത്. സെൻസസ്​ കമീഷണറാണ് കണക്കുകൾ വ്യക്തമാക്കി റിപ്പോർട്ട്‌ പുറത്ത് വിട്ടത്. അതെ സമയം ശിശു മരണ നിരക്കിൽ മുമ്പിൽ നിൽക്കുന്നത് മധ്യപ്രദേശാണ്.1000 കുട്ടികളിൽ 48 പേർ ഇവിടെ മരിക്കുന്നുണ്ട്.