law-governance
https://www.asianetnews.com/kerala-news/kerala-lockdown-violation-penalties-qd6i4q

ലോക്ക്ഡൗൺ ലംഘനം: പിഴയെക്കുറിച്ച് ഉത്തരവിറങ്ങി

BP World Bureau | Jul 09 2020

ലോക്ക്ഡൗൺ ലംഘനത്തിന് ചുമത്തേണ്ട പിഴയെക്കുറിച്ച് സർക്കാർ ഉത്തരവിറങ്ങി. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും , പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ. വിവാഹത്തിന് ആളുകൾ കൂടിയാലും, ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപ പിഴ ഈടാക്കാം. അതാത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം.

https://www.twentyfournews.com/2020/07/08/wont-give-warning-before-declaring-triple-lock-down-says-minister-vs-sunil-kumar.html

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗണിന് സാധ്യത

BP World Bureau | Jul 08 2020

എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി. എസ് സുനിൽ കുമാർ. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗൺ സംബന്ധിച്ച് വിദഗ്ധരോടു കൂടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിക്കും.

https://www.mediaonetv.in/kuwait/2020/07/07/vande-bharat-mission-2

കുവൈത്തിൽ നിന്നുള്ള സർവീസുകൾ നാളെ ആരംഭിക്കും

BP World Bureau | Jul 08 2020

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ നാളെ ആരംഭിക്കും. ഷെഡ്യൂൾ പ്രകാരം 101 സർവീസുകളാണ് അവിടെ നിന്നുള്ളത്. ഒന്നാം ദിനമായ നാളെ 5 സർവീസുകൾ ഉണ്ടാകും. കേരളത്തിലേക്ക് ഉള്ള ആദ്യ വിമാനം വെള്ളിയാഴ്ച ആണ്, ജൂലായ് 10 മുതല്‍ 25 വരെ ആണ് കേരളത്തിലേക്ക് ഉള്ള സര്‍വീസുകള്‍.

https://www.mediaonetv.in/kerala/2020/07/07/sexual-intercourse-is-consensual-only-if-it-is-welcomed-by-a-woman-kerala-high-court

പെൺകുട്ടിക്ക് എതിരെ പീഡനം: 67 കാരന് തടവ്ശിക്ഷ

BP World Bureau | Jul 07 2020

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ തിരുവല്ല സ്വദേശിയായ പി.കെ. തങ്കപ്പന് പത്തനംതിട്ട സെഷൻസ് കോടതി തടവ് ശിക്ഷ വിധിച്ചു. 8 വർഷത്തെ കഠിന തടവാണ് വിധിച്ചത്. നിസ്സഹായവസ്ഥയിൽ ലൈംഗിക പീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാൻ ആവില്ലെന്നും കോടതി ചൂണ്ടികാണിച്ചു.

https://www.mathrubhumi.com/mobile/news/kerala/ksrtc-bus-on-demand-project-for-daily-travelers-1.4875616

ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതിക്ക് തുടക്കം കുറിച്ചു

BP World Bureau | Jul 02 2020

സ്ഥിരം യാത്ര ചെയ്യുന്ന യാത്രക്കാർക്കായുള്ള ബസ് ഓണ്‍ ഡിമാന്‍ഡ്'പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ജില്ലയിൽ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യം വെച്ചാണ് പദ്ധതി ഒരുക്കുന്നത്. ഇത്തരം യാത്രകാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.

https://www.mediaonetv.in/national/2020/07/01/india-ban-import-medicine-from-china

ചൈനയിൽ നിന്നുള്ള മരുന്നുകൾക്കും വിലക്ക്

BP World Bureau | Jul 01 2020

അതിർത്തി സംഘർഷത്തിന്‍റെ പേരിൽ ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി. ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനു ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ. ആപ്പുകൾ നിരോധിച്ചതിൽ ചൈന പ്രതിഷേധവും അറിയിച്ചു.