life
https://www.asianetnews.com/health/international-day-against-drug-abuse-and-illicit-trafficking-qcinsz

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

BP World Bureau | Jun 26 2020

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ‘ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവത്തെ പ്രമേയം. ലഹരിക്ക് എതിരായി ലോകമെമ്പാടും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. എന്നാൽ സ്വയം ലഹരി ഉപയോഗിക്കില്ല എന്ന ഒരു വ്യക്തിയുടെ ദൃഢ പ്രതിജ്ഞ ആണ് ഇത്തരം പരിപാടികളുടെ വിജയം.

https://www.asianetnews.com/food/health-benefits-of-eating-onion-qc0gv6

ഉള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

BP World Bureau | Jun 17 2020

ഉള്ളി അഥവാ, സവാള കഴിക്കുന്നത് വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് പകരാന്‍ സഹായിക്കുന്നു. ഇത് സലാഡ് പരുവത്തില്‍ പച്ചപ്പ് വിടാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടാതെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ദഹന പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്കും മികച്ചതാണ് ഉള്ളി.

https://www.brainyquote.com/quotes/erich_segal_391448

ലവ് സ്റ്റോറിയുടെ രചയിതാവ് എറിക് സെഗൾ

BP World Bureau | Jun 17 2020

1937 ജൂൺ 16 ന് ജനിച്ച എറിക് വുൾഫ് സെഗൽ എഴുതിയ ലവ് സ്റ്റോറി ഒരു പുസ്തക പ്രേമിക്കും മറക്കാൻ കഴിയില്ല. അമേരിക്കൻ എഴുത്തുകാരൻ, തിരക്കഥാകൃത്ത്, അധ്യാപകൻ, ക്ലാസിക്കസ്റ്റ് എന്നിവരായിരുന്നു അദ്ദേഹം. 1970 ഫെബ്രുവരി 14 പ്രണയ ദിനത്തിൽ ലവ് സ്റ്റോറി പുറത്തിറങ്ങി. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഈ നോവൽ 41 ആഴ്ച തുടർന്നു.

https://malayalam.boldsky.com/insync/pulse/vastu-shastra-how-to-place-money-plant-at-home/articlecontent-pf165864-024777.html

സമ്പത്ത് നൽകും മണി പ്ലാന്റ്

BP World Bureau | Jun 09 2020

മണി പ്ലാന്റ് ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍, വാസ്തു ശാസ്ത്രമനുസരിച്ച് ഇത് നിര്‍ഭാഗ്യവും ഉണ്ടാക്കും. വീടിന്റെ തെക്ക്കിഴക്ക് ദിശയില്‍ വേണം മണി പ്ലാന്റ് വളര്‍ത്തുവാൻ. അതിനെ ഉണങ്ങാന്‍ അനുവദിക്കരുത്. മണി പ്ലാന്റ് ചുവന്ന പ്രതലത്തില്‍ സൂക്ഷിക്കരുത്. ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ളത് വാങ്ങാൻ ശ്രദ്ധിക്കുക.

https://www.asianetnews.com/food/how-to-make-chakka-baji-qbkci3

കിടിലൻ 'ചക്ക ബജി' ഉണ്ടാക്കാം

BP World Bureau | Jun 08 2020

50 ഗ്രാം കടലമാവ്, 2 ടീസ്പൂൺ അരിപ്പൊടി, 1/4 ടീസ്പൂൺ മുളകുപൊടി, 1/3 ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പാകത്തിൽ തയ്യാറാക്കുക. ശേഷം ചക്കച്ചുളയും മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചക്ക ബജി തയ്യാറായി.

https://www.asianetnews.com/gallery/lifestyle-life/trans-model-has-shared-heart-warming-photos-of-her-kissing-her-husband-s-eight-month-baby-bump-qb780m#image4

ഭർത്താവിന്റെ നിറവയറിൽ ചുംബിച്ച് ഭാര്യ

BP World Bureau | Jun 01 2020

കൊളബിയയിലെ പ്രശസ്ത മോഡലും ട്രാൻസ്ജെൻഡർ ദമ്പതികളുമായ ഡന്ന സുൽത്താൻ ഭർത്താവ് എസ്റ്റെബാൻ ലാൻഡ്രോവിന്റെ നിറവയറിൽ ചുംബിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിയ്ക്കുന്നത്. ട്രാൻസ്ജെൻഡർ ദമ്പതികളായ ഇവർ ആൺ കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ്. 'ലവ് ഈസ് ലവ്' എന്ന ഹാഷ് ടാഗോടെ ആണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.