offbeat
https://www.asianetnews.com/kerala-news/customs-investigation-for-gold-smuggling-case-swapna-suresh-qd4j6u

സ്വപ്ന തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്ന് സൂചന

BP World Bureau | Jul 08 2020

രാജ്യ ശ്രദ്ധേയമായ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ്. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. ഇതിനിടെ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകൻ മുഖേനെ സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചന ഉണ്ട്.

https://www.asianetnews.com/crime-news/again-gold-seized-from-karipur-airport-qd28gs

കരിപ്പൂരിൽ വീണ്ടും സ്വർണ്ണകടത്ത്

BP World Bureau | Jul 07 2020

കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണ്ണകടത്ത്. സംഭവത്തിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണവുമായി വന്ന യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് സ്വദേശി മുബീറാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ബഹ്റൈനിൽ നിന്നാണ് ഇയാൾ എത്തിയത്.

https://www.asianetnews.com/kerala-news/more-strict-regulations-in-ernakulam-district-qcvuuk

കോവിഡ് മാനദണ്ഡ ലംഘനം: കടകൾക്ക് എതിരെ നോട്ടീസ്

BP World Bureau | Jul 03 2020

കോവിഡ് മാനദണ്ഡ ലംഘനം നടത്തിയ ആലുവ മാർക്കറ്റിലെ കടകൾക്ക് എതിരെ കാരണം കാണിക്കൽ നോട്ടീസ്. എഴു കടകൾക്ക് എതിരെയാണ് നഗരസഭ മറുപടി വ്യക്തമാക്കാൻ നോട്ടീസ് അയച്ചത്. മാർകെറ്റിൽ കോവിഡ് നിർദേശങ്ങൾ ലംഘിക്കുന്ന എല്ലാവർക്കും എതിരെ പോലീസ് കർശന നടപടി കൈക്കൊള്ളുകയാണ്.

https://www.twentyfournews.com/2020/06/26/airports-antibody-tests-restarted.html

വിമാനതാവളത്തിൽ ആന്റി ബോഡി പരിശോധന തുടങ്ങി

BP World Bureau | Jun 26 2020

വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് പ്രത്യേകമായി നടത്തുന്ന ആന്റി ബോഡി പരിശോധന തുടങ്ങി. ഇതിന് വേണ്ടി പ്രത്യേക കൗണ്ടറുകൾ വിമാന താവളങ്ങളിൽ ആരംഭിച്ചു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകൾ തയ്യാറാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ആണ് കർശന ആന്റി ബോഡി പരിശോധന നടത്തുക.

https://www.asianetnews.com/india-news/two-terrorists-killed-in-kashmir-valley-sapore-encounter-qcgsep

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ

BP World Bureau | Jun 25 2020

ജമ്മു കശ്മീരിലെ സോപോരയിൽ ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചയോടെ സോപോരയിലെ ഹർദ്ശിവ ഏരിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരാനാണ് സൈന്യത്തിന്റ തീരുമാനം.

https://www.mathrubhumi.com/mobile/news/kerala/cpm-vrinda-karat-alleged-mullapally-s-statement-against-kk-shailaja-1.4845531

മുല്ലപ്പള്ളിയെ വിമർശിച്ച് വൃന്ദ കാരാട്ട്

BP World Bureau | Jun 20 2020

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് എതിരെ വിവാദ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് വൃന്ദ കാരാട്ട്. ലിംഗ വിവേചനപരവും അപകീർത്തികരവും ആണ് പരാമർശമെന്ന് വൃന്ദ കരാട്ട് പറഞ്ഞു. ലോകം ആരോഗ്യ മന്ത്രിയെ വാഴ്ത്തി പറയുമ്പോൾ തന്റെ സംസ്ഥാനത്തെ മന്ത്രി എന്ന നിലക്ക് മുല്ലപ്പള്ളി അഭിമാനിക്കണമെന്നും വൃന്ദ കരാട്ട് ചൂണ്ടിക്കാട്ടി.