politics
https://www.twentyfournews.com/2020/07/05/mayor-on-closing-chambakkara-market.html

ചമ്പക്കര മാർക്കറ്റ് അടച്ചിടൽ: വിമർശനം ഉന്നയിച്ച് മേയർ

BP World Bureau | Jul 05 2020

കൊച്ചി ചമ്പക്കര മാർക്കറ്റ് അടച്ചതിനു എതിരെ വിമർശനം ഉന്നയിച്ച് മേയർ സൗമിനി ജെയിൻ. പൊലീസിന്റെത് ഭരണ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് മേയർ പറഞ്ഞു. പരസ്പര സഹകരണത്തോടെ കൂട്ടമായാണ് പ്രവർത്തിക്കേണ്ടതെന്ന് മേയർ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കൊച്ചിയെ സംബന്ധിച്ച് പ്രവര്‍ത്തികമല്ലന്നും പറഞ്ഞു.

https://malayalam.oneindia.com/news/india/priyanka-gandhi-asks-congress-leaders-to-expose-bjp-after-kanpur-killings/articlecontent-pf386098-253605.html

യു പി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

BP World Bureau | Jul 05 2020

ഉത്തർപ്രദേശിൽ ജംഗിൾ രാജ് അരങ്ങേറുകയാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ക്രിമിനലുകളും ഭരണ കക്ഷി നേതാക്കളും, ഉദ്യോഗസ്ഥരും തമ്മിലുള്ള സഖ്യം മൂലം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്നും പ്രിയങ്ക പറഞ്ഞു. ഈ കൂട്ടുകെട്ടിൽ പോലീസ് ഉദ്യോഗസ്ഥർ പോലും സുരക്ഷിതമെല്ലെന്നാണ് ലക്നൗ ഏറ്റുമുട്ടൽ സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

https://www.manoramanews.com/news/india/2020/06/26/i-am-indira-gandhi-s-granddaughter-says-priyanka.html

യുപി സർക്കാരിന് മറുപടിയുമായി പ്രിയങ്ക

BP World Bureau | Jun 27 2020

ഉത്തർപ്രദേശിലെ ബാലാവകാശ കമ്മിഷന്റെ നോട്ടീസിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. താൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപിയുടെ അനൗദ്യോഗിക വക്താവ് അല്ലെന്നും, സത്യം വിളിച്ചു പറയുന്നത് പൊതുപ്രവർത്തകയായ തന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞു.

https://www.mathrubhumi.com/news/india/to-alter-status-quo-can-have-repercussions-india-warns-china-1.4863610

ചൈനയ്ക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യ

BP World Bureau | Jun 27 2020

നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘമുണ്ടാകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തിയത് ചൈനീസ് സൈന്യത്തിന്റെ നടപടികളാണെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

https://www.asianetnews.com/kerala-news/oommen-chandi-on-ldf-governments-decision-on-covid-ppe-kit-qcf588

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഉമ്മൻ ചാണ്ടി

BP World Bureau | Jun 24 2020

പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവാസികളോട് സംസ്ഥാന സർക്കാർ നീതി കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചു വരാം എന്നത് പ്രായോഗികമല്ല, പിപിഇ കിറ്റിന്റെ ചെലവ് സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

https://www.mathrubhumi.com/news/world/nepal-amends-citizenship-law-for-indians-cites-indian-laws-to-justify-change-1.4848286

പൗരത്വ നിയമത്തില്‍ നേപ്പാള്‍ മാറ്റം വരുത്തി

BP World Bureau | Jun 21 2020

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ നേപ്പാള്‍ മാറ്റംവരുത്തി. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികൾക്ക് ഏഴു വർഷങ്ങൾക്ക് ശേഷമാണ് പൗരത്വം ലഭിക്കുക. ഇന്ത്യന്‍ പൗരത്വ നിയമങ്ങളുടെ ചുവട് പിടിച്ചാണ് തങ്ങളും നിയമഭേദഗതി കൊണ്ടുവന്നതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ പറഞ്ഞു.