science-technology
https://malayalam.news18.com/news/money/tech-whatsapp-pay-service-may-launch-by-this-months-end-ss-234345.html

വാട്ട്സ്ആപ്പ് പേ മെയ് അവസാനത്തോടെ ഇന്ത്യയിൽ

BP World Bureau | May 06 2020

മെയ് അവസാനത്തോടെ വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാകും വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ പ്രവർത്തിക്കുക. വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ സാഹായിക്കുന്ന സംവിധാനമാണ് വാട്ട്സ്ആപ്പ് പേ.

https://www.manoramaonline.com/news/latest-news/2020/04/16/home-ministry-red-flags-zoom-app-for-cybercrimes.html

സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ

BP World Bureau | Apr 16 2020

വീഡിയോ കോൺഫെറേസിങ്ങിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ. സ്വകാര്യത, സുരക്ഷ എന്നിവയിൽ സൂം ആപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സർക്കാർ കേന്ദ്രങ്ങളും സൂം ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

https://www.asianetnews.com/web-technology/covid-19

സ്ട്രീമിംഗ് നിയന്ത്രണം വേണമെന്ന് സേവനദാതാക്കൾ

BP World Bureau | Mar 24 2020

രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗം വൻ തോതിൽ വർധിച്ചതായി മൊബൈൽ ഫോൺ സേവന ദാതാക്കൾ. കൊവിഡ് 19 പശ്ചാത്തലത്തിൽ ആളുകൾ വീടുകളിൽ തന്നെ തുടരുകയും കമ്പനികൾ വർക്ക് അറ്റ് ഹോം രീതി തുടങ്ങിയതുമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുങ്ങൾക്ക് മാർഗ നിർദ്ദേശം നൽകണമെന്ന് മൊബൈൽ സേവന ദാതാക്കൾ ആവശ്യപ്പെട്ടു.

https://www.mathrubhumi.com/technology/science/chandrayaan-3-will-launch-2021-first-half-1.4585469

മൂന്നാം ചന്ദ്രയാൻ 2021 ൽ

BP World Bureau | Mar 08 2020

ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രഗവേഷണ ദൗത്യമായ 'ചന്ദ്രയാൻ-3' അടുത്തവർഷം ആദ്യം വിക്ഷേപിക്കും. ചന്ദ്രയാൻ-2 ൽ പരാജയപ്പെട്ട വിക്രം ലാൻഡർ ചന്ദ്രനിലിറക്കാനുള്ള ശ്രമം പൂർത്തിയാക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ മുഖ്യ ലക്ഷ്യം. പുതിയ ഉദ്യമത്തിലും ഒരു ലാൻഡർ , റോവർ, പ്രൊപ്പൽഷൻ മോഡ്യൂൾ എന്നിവ ഉണ്ടാവുമെന്ന് കെ.ശിവൻ പറഞ്ഞു.

https://www.asianetnews.com/gadget-technology/report-say

ഇന്ത്യയില്‍ ഏറ്റവും പ്രിയമുള്ള മൊബൈല്‍ സാംസങ്

BP World Bureau | Feb 29 2020

ഇന്ത്യയില്‍ ഏറ്റവും പ്രിയമുള്ള മൊബൈല്‍ ബ്രാന്‍ഡായി സാംസങിനെ തെരഞ്ഞെടുത്തു. ട്രാ റിസര്‍ച്ചാണ് പഠനം നടത്തി ഈ വിവരം പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ആണ് ഉള്ളത്. കൂടുതല്‍ ജനപ്രിയ ഫോണുകള്‍ പുറത്തിറക്കിയതാണ് സാംസങ് പട്ടികയില്‍ ഒന്നാമത് എത്താന്‍ കാരണമായത്. 2013, 2015, 2018 വര്‍ഷത്തിലും സാംസങ് ആയിരുന്നു ഒന്നാമത്.

https://www.manoramaonline.com/technology/mobiles/2020

ഇരട്ട സ്‌ക്രീനുകളുള്ള എല്‍ജിയുടെ 5ജി ഫോണ്‍ വി 60

BP World Bureau | Feb 28 2020

ഇരട്ട സ്‌ക്രീനുകളോട് കൂടിയ എല്‍ജിയുടെ പുതിയ 5ജി ഫോണ്‍ വി 60 പുറത്തിറങ്ങി. 8കെ വീഡിയോ റെക്കോര്‍ഡിംഗ് ഫോണില്‍ സാധ്യമാകും. ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയാണ് വി 60ന് ഉള്ളത്. സ്‌നാപ്ഡ്രാഗണ്‍ എക്‌സ് 55 5ജി മോഡം, 865 ചിപ്‌സെറ്റ്, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ്, 8ജിബി റാം, 256 ജിബി മെമ്മറി എന്നിവ ഫോണിന്റെ സവിശേഷതകളാണ്.