social-justice
https://www.mathrubhumi.com/mobile/news/india/delhi-animal-ngo-workers-left-bloodied-by-locals-for-helping-strays-1.4882577

മൃഗസംരക്ഷണ പ്രവര്‍ത്തകക്ക് നേരെ അതിക്രമം

BP World Bureau | Jul 05 2020

ഡൽഹിയിൽ മൃഗസംരക്ഷണ പ്രവര്‍ത്തകക്ക് നേരെ അതിക്രമം. നെയ്ബർഹുഡ് വോൾഫ് എന്ന സന്നദ്ധ സംഘടന പ്രവർത്തകകക്കും കൂട്ടർക്കുമാണ് അതിക്രമം നേരിട്ടത്. തെരുവ് നായകൾക്ക് സംരക്ഷണം നൽകാൻ എത്തിയെ ഞങ്ങളെ ആക്രമിച്ചതായി സംഘടനയുടെ സ്ഥാപകയും മുഖ്യപ്രവർത്തകയുമായ അയേഷ ക്രിസ്റ്റിന പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

https://www.twentyfournews.com/2020/07/03/tik-tok-star-yasir-interrogated-by-police.html

ഷംന കേസ്: ടിക് ടോക് താരം യാസിറിനെ ചോദ്യം ചെയ്തു

BP World Bureau | Jul 03 2020

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി സംബന്ധിച്ച് ടിക്ക് ടോക്ക് താരം യാസിറിനെ ചോദ്യം ചെയ്തു. ഷംനയെ നേരത്തെ അറിയില്ലെന്നും തന്റെ ഫോട്ടോ പ്രതികൾ ദുരു ഉപയോഗം ചെയ്യുക ആയിരുന്നുവെന്നും പോലീസ് പോലീസിന് മൊഴി നൽകി. അതെ സമയം കേസിൽ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

https://www.madhyamam.com/kerala/local-news/kottayam/ettumanoo-women-and-son-death-husband-arrested/695792

യുവതിയുടെ ദുരൂഹ മരണം: ഭര്‍ത്താവ് അറസ്​റ്റില്‍

BP World Bureau | Jul 01 2020

യുവതിയെയും നാല് വയസ്സുള്ള കുട്ടിയെയും കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസത്തില്‍ ചന്ദ്ര ബാബു (40) അറസ്​റ്റില്‍. രാത്രിയിൽ ഉറങ്ങാന്‍ കിടന്ന ഇരുവരെയും രാവിലെ കാണാതായി എന്നായിരുന്നു പരാതി. ആത്മഹത്യക്ക്​ പ്രേരിപ്പിക്കും വിധമുള്ള ഭര്‍തൃ പീഡനം ആണ് കാരണം.

https://www.twentyfournews.com/2020/06/28/fuel-price-hike-motor-vehicle-strike-on-july-10.html

സംസ്ഥാനത്ത് ജൂലൈ 10 ന് വാഹങ്ങൾ പണിമുടക്കും

BP World Bureau | Jun 28 2020

തുടർച്ചയായി ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ജൂലൈ 10ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജൂലൈ 10 ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക് നടത്തുക.

https://www.twentyfournews.com/2020/06/23/minor-abduction-and-rape-couples-arrested.html

17കാരിയുടെ പീഡനം: പ്രതികൾ അറസ്റ്റിൽ

BP World Bureau | Jun 24 2020

മുവാറ്റുപുഴയിൽ 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ കാമുകനും ഭാര്യയും അറസ്റ്റിൽ. തൊടുപുഴ സ്വദേശിയായ കാമുകൻ അഖിൽ ശിവനും ഭാര്യ പ്രസീദ കുട്ടനുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് നൽകിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

https://www.asianetnews.com/crime-news/17-year-old-pregnant-girl-was-sold-for-rs-50000-by-her-own-parents-in-gujarats-vadodara-qc7taq

ഗുജറാത്തിൽ 17കാരിയെ മാതാപിതാക്കൾ വിറ്റു

BP World Bureau | Jun 21 2020

ഗുജറാത്തിലെ വഡോദരയിൽ പതിനേഴുകാരിയായ മകളെ 50000 രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. പെൺകുട്ടി ഗർഭിണിയാണ്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ വികാസ് വാസവ എന്ന ആള്‍ക്കാണ് വിറ്റത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കളേയും വികാസ് വാസവയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.