sports
https://www.twentyfournews.com/2020/06/11/jayesh-george-about-cricket-in-kaloor-stadium.html

കലൂർ ക്രിക്കറ്റ്: നിലപാടിൽ ഉറച്ച് ബിസിസിഐ

BP World Bureau | Jun 11 2020

കൊച്ചി കലൂരിൽ ക്രിക്കറ്റ്‌ മത്സരങ്ങൾ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. ഫുട്ബോളും, ക്രിക്കറ്റും ഒരുപോലെ മുന്നോട്ട് നീക്കണം എന്നാണ് കെസിഎയുടെ ആഗ്രഹമെന്നും ജയേഷ് ജോർജ് പറഞ്ഞു. ഇതിന് മുന്പും കെസിഎ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, അത് വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

https://www.manoramaonline.com/sports/cricket/2018/03/30/jhulan-goswamij-career-story.html

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുലിക്കുട്ടി; ജൂലൻ ഗോസ്വാമി

BP World Bureau | Jun 05 2020

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിയ പേസ് ബൗളറാണ് ജൂലന്‍ ഗോസ്വാമി. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളറായിരുന്ന അവർ 200 വിക്കറ്റുകൾ നേടുന്ന ആദ്യ വനിതാ താരവുമാണ്. വനിതകളിലെ കപിൽ ദേവ് എന്നാണ് ഇവർ അറിയപ്പെടുന്നത്. 2007ൽ മികച്ച വനിതാതാരത്തിനുള്ള ഐസിസിയുടെ പുരസ്കാരം. 2012ൽ പത്മശ്രീയും 2010ൽ അർജുന പുരസ്കാരവും ജൂലന് ലഭിച്ചിട്ടുണ്ട്.

https://www.deshabhimani.com/news/sports/news-sports-14-05-2020/871430

ഷൂട്ടിങ് താരം അഞ്ജും മൗദ്ഗിലിന് ഖേൽരത്ന ശുപാർശ

BP World Bureau | May 15 2020

വനിതാ ഷൂട്ടിങ് താരം അഞ്ജും മൗദ്ഗിലിനെ ഖേൽരത്ന പുരസ്കാരത്തിന് ദേശീയ റൈഫിൾ അസോസിയേഷൻ ശുപാർശ ചെയ്തു. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക നാലാം റാങ്കുകാരിയാണ് അഞ്ജും. ജസ്പാൽ റാണക്ക് ദ്രോണാചാര്യ പുരസ്കാരത്തിനും അസോസിയേഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

https://www.deshabhimani.com/news/sports/american-women-s-football-team/869239

തുല്യവേതനം: വനിത ഫുട്ബോൾ ടിമിന് തിരിച്ചടി

BP World Bureau | May 03 2020

തുല്യവേതനത്തിനു വേണ്ടി അമേരിക്കൻ ഫുട്ബോൾ ടീം നൽകിയിരുന്ന ഹർജി കോടതി തള്ളി. 28 കളിക്കാർ ചേർന്നാണ്‌ അമേരിക്കൻ സോക്കർ ഫെഡറേഷനെതിരെ നൽകിയിരുന്നത്. പുരുഷ ടീമിന്‌ നൽകുന്ന വേതനം തന്നെ തങ്ങൾക്കും ലഭിക്കണം എന്നായിരുന്നു വനിത ടിമിന്റെ ആവശ്യം. യാത്ര, മെഡിക്കൽ സഹായം എന്നീ വിഷയങ്ങളിൽ വാദം തുടരും.

https://www.mathrubhumi.com/sports/cricket/women-s-t20-wc-delivers-record-breaking-fan-engagement-numbers-1.4662042

കാണികളുടെ എണ്ണത്തിൽ ചരിത്രമായി വനിതാ ലോകകപ്പ്

BP World Bureau | Apr 03 2020

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടൂർണമെന്റ് എന്ന റെക്കോർഡ് വനിതാ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി. 1.1 ബില്യൺ ആളുകളാണ് ടൂർണമെന്റ് കണ്ടത്. പുരുഷ ലോകകപ്പിന് ശേഷം ഏറ്റവും കൂടുതൽ പേർ കണ്ട ഐ.സി.സി ടൂർണമെന്റും ഇതാണ്. 2017 ൽ നടന്ന വനിതാ ലോകകപ്പിനെക്കാൾ 10 മടങ്ങ് ആളുകൾ ഇത്തവണത്തെ ലോകകപ്പ് കണ്ടു.

https://m.deepika.com/article/news-detail/328697

ഒളിമ്പിക്സിന്റെ പുതിയ തീയതി നിശ്ചയിച്ചു

BP World Bureau | Mar 31 2020

കോവിഡ് വൈറസിനെ തുടർന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി ഒളിമ്പിക്സ് സമാപിക്കും. ടോക്കിയോ ഒളിമ്പിക്സ് 2020 എന്ന പേരിൽ തന്നെയാകും ഒളിമ്പിക്സ് നടത്തുക. കോവിഡിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന ആവശ്യവുമായി വന്നിരുന്നു.